ചികിത്സാസഹായധനം നല്കി

Posted on: 09 Sep 2015



പൊയിനാച്ചി: അപകടവും അസുഖവുംമൂലം വിഷമിക്കുന്ന ഫോട്ടോഗ്രാഫര്‍മാര്‍ക്കുവേണ്ടി ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി നടപ്പാക്കിയ ഫോട്ടോഗ്രാഫേഴ്‌സ് വെല്‍ഫയര്‍ ക്ഷേമപദ്ധതിയില്‍നിന്ന് ചികിത്സാസഹായധനം നല്‍കി. ഹൃദ്രോഗബാധിതനായി ചികിത്സയില്‍ കഴിയുന്ന ഫോട്ടോഗ്രാഫര്‍ ശ്രീധരന്‍ നടക്കാലിന് എ.കെ.പി.എ. ജില്ലാ പ്രസിഡന്റ് ചന്ദ്രന്‍ വെടിക്കുന്ന് സഹായധനം കൈമാറി. ചടങ്ങില്‍ കാസര്‍കോട് മേഖലാ പ്രസിഡന്റ് സഞ്ജീവറൈ അധ്യക്ഷതവഹിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം ഹരീഷ് പാലക്കുന്ന്, പദ്മനാഭ, എം.വാസു, മൈന്ദപ്പ, ദിനേശ് ഇന്‍സൈറ്റ്, സണ്ണി ജേക്കബ്, ചന്ദ്രമോഹന്‍, സുകു, ചന്ദ്രശേഖര എന്നിവര്‍ പങ്കെടുത്തു. സപ്തംബര്‍ 18-ന് കാസര്‍കോട് യൂണിറ്റ് സമ്മേളനവും ഒക്ടോബര്‍ 20-ന് കുമ്പളയില്‍ കാസര്‍കോട് മേഖലാ സമ്മേളനവും നടത്തും.

More Citizen News - Kasargod