കേരളത്തിലെ സാക്ഷരതാ മുന്നേറ്റം ലോകത്തിന് മാതൃക -കെ.കുഞ്ഞിരാമന്‍ എം.എല്‍.എ.

Posted on: 09 Sep 2015തൃക്കരിപ്പൂര്‍: സമ്പൂര്‍ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി മാറിയ കേരളം ലോകത്തിനുതന്നെ മാതൃകയാണെന്ന് കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. പറഞ്ഞു. കാന്‍ഫെഡിന്റെയും പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ തൃക്കരിപ്പൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ലോക സാക്ഷരതാദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളം വികസനരാജ്യങ്ങളോടൊപ്പം വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി പലകാര്യങ്ങളിലും സമാനതപുലര്‍ത്തുന്നുണ്ടെന്നും ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത് സാക്ഷരതാപ്രവര്‍ത്തനം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ടി. ധനഞ്ജയന്‍ അധ്യക്ഷതവഹിച്ചു. ജില്ലയിലെ മികച്ച സാക്ഷരതാ പ്രേരക്കായി തിരഞ്ഞെടുക്കപ്പെട്ട കാരഡുക്കയിലെ പ്രേരക് കെ.സി.കാഞ്ചന, ഇ-സാക്ഷരത കോ ഓര്‍ഡിനേറ്റര്‍ സി.എം.ബാലകൃഷ്ണന്‍, പ്രകൃതിമിത്ര അവാര്‍ഡ് നേടിയ കെ.വി. കൃഷ്ണപ്രസാദ് എന്നിവരെ ആദരിച്ചു. കെ.വി.രാഘവന്‍ സാക്ഷരതാദിന സന്ദേശം നല്കി. അഡ്വ. എം.ടി.പി.കരീം, കെ.എസ്.കീര്‍ത്തിമോന്‍, ടി.പി.അബ്ദുല്‍ ഹമീദ്, ടി.വി.മാധവന്‍, ഡോ. ടി.എം.സുരേന്ദ്രനാഥ്, വി.വി.കൃഷ്ണന്‍, എസ്.വി.അബ്ദുള്ള, പി.നാരായണി, ചന്ദ്രിക മോനാച്ച, ജി.ഗോപകുമാരി, കെ.സഹദേവന്‍ എന്നിവര്‍ സംസാരിച്ചു. ഇ.രാഘവന്‍ സ്വാഗതവും ഉറുമീസ് തൃക്കരിപ്പൂര്‍ നന്ദിയും പറഞ്ഞു.

More Citizen News - Kasargod