ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ക്ക് മലയാളം ശില്പശാല

Posted on: 09 Sep 2015കാസര്‍കോട്: മലയാളം ഐക്യവേദി ജില്ലയിലെ ഹയര്‍സെക്കന്‍ഡറി മലയാളം അധ്യാപകര്‍ക്കായി ഏകദിന മലയാളം ശില്പശാല നടത്തുന്നു. സപ്തംബര്‍ 12ന് ഹൊസ്ദുര്‍ഗ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ശില്പശാല. മലയാള പഠനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായാണ് ശില്പശാല നടത്തുന്നത്. പാഠഭാഗങ്ങള്‍, പഠനപ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ആശയസംവാദം പ്രഗല്ഭരുമായുള്ള അഭിമുഖം എന്നിവ നടക്കും. ഫോണ്‍: 9496944189, 9497295732.

More Citizen News - Kasargod