സായാഹ്ന ഒ.പി.; എ.ഐ.വൈ.എഫ്. പ്രവര്‍ത്തകര്‍ ഡി.എം.ഒ.യെ ഉപരോധിച്ചു

Posted on: 09 Sep 2015



കാഞ്ഞങ്ങാട്: ജില്ലാ ആസ്​പത്രിയിലെ സായാഹ്ന ഒ.പി. പുനഃസ്ഥാപിക്കുക, കാഷ്വാലിറ്റി പ്രവര്‍ത്തനം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എ.ഐ.വൈ.എഫ്. പ്രവര്‍ത്തകര്‍ ഡി.എം.ഒ.യെ ഉപരോധിച്ചു. ഒ.പി. സമയം കൃത്യമായി നടത്തുക, ആസ്​പത്രിയിലെത്തുന്ന മുഴുവന്‍ രോഗികള്‍ക്കും ചികിത്സ ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിച്ചു.
സമരത്തിന് എ.ഐ.വൈ.എഫ്. ജില്ലാ ജോയിന്റ് സെക്രട്ടറി എം.ശ്രീജിത്ത്, മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് മടിക്കൈ, പ്രകാശന്‍ പള്ളിക്കാപ്പില്‍, ഒ.പ്രതീഷ് എന്നിവര്‍ നേതൃത്വംനല്കി.
ആവശ്യങ്ങളില്‍ അനുകൂലമായ തീരുമാനമുണ്ടാകുമെന്ന ഉറപ്പ് ഡി.എം.ഒ. ഡോ. എ.പി. ദിനേശ് കുമാര്‍, ആസ്​പത്രി സൂപ്രണ്ട് ഡോ. സുനിത നന്ദനും നല്കിയതിനെത്തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ഡോക്ടര്‍മാരില്‍നിന്നും മറ്റ് ജീവനക്കാരില്‍നിന്നും രോഗികളോട് മാന്യമായ പെരുമാറ്റം ഉറപ്പുവരുത്തണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.

More Citizen News - Kasargod