സ്പെഷ്യല്‍ എഡ്യുക്കേറ്റര്‍ നിയമനം
Posted on: 09 Sep 2015
കാസര്‍കോട്: വിദ്യാനഗര്‍ ഗവ. അന്ധവിദ്യാലയത്തോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന സ്പെഷ്യല്‍ ടീച്ചേഴ്സ് ട്രെയിനിങ് സെന്ററിലെ ഫുള്‍ടൈം സ്പെഷ്യല്‍ എഡ്യുക്കേറ്റര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: സാമൂഹ്യശാസ്ത്രം, മാനവികശാസ്ത്രം വിഷയങ്ങളില്‍ നേടിയ മാസ്റ്റര്‍ ബിരുദവും എം.എഡ്. സ്പെഷ്യല്‍ എഡ്യുക്കേഷന്‍ യോഗ്യതയും മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായുള്ള സ്പെഷ്യല്‍ സ്കൂളിലെ അധ്യാപക തസ്തികയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും ബിഎഡ് സ്പെഷ്യല്‍ എഡ്യുക്കേഷന്‍ യോഗ്യതയും മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കുള്ള സ്പെഷ്യല്‍ സ്കൂളിലെ അധ്യാപക തസ്തികയില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഡി.എം.ആര്.!, ഡി.എസ്.ഇ.(എം.ആര്.!), ഡി.എഡ്. സ്പെഷ്യല്‍ എഡ്യുക്കേഷന്‍(എം.ആര്.!) യോഗ്യതയും മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കുള്ള സ്പെഷ്യല്‍ സ്കൂളിലെ അധ്യാപക തസ്തികയില്‍ 10 വര്‍ഷത്തെ പ്രവൃത്തി പരിചയവും. താത്പര്യമുള്ളവര്‍ 14ന് രണ്ട് മണിക്ക് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം കാസര്‍കോട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ മുമ്പാകെ ഹാജരാകണം.