ലോക സാക്ഷരതാദിനം ആചരിച്ചു
Posted on: 09 Sep 2015
കാസര്‍കോട്: ജില്ലാ സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ ലോകസാക്ഷരതാദിനം ആചരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി. ശ്യാമളാദേവി സാക്ഷരതാറാലി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ.പി. രാജ്മോഹന്‍ സാക്ഷരതാ പതാക ഉയര്‍ത്തി. സ്റ്റേറ്റ്് റിസോഴ്സ് സെന്റര്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. ഇ.പി.ബൈജു, സാക്ഷരതാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍. ബാബു, സമിതി അംഗം കെ.വി. രാഘവന് എന്നിവര്‍ സംസാരിച്ചു.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ പട്ടികവര്‍ഗ പഠിതാക്കളുള്ള ബളാല്‍ ഗ്രാമപ്പഞ്ചായത്തിലെ സാക്ഷരതാക്ലാസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.പി. ശ്യാമളാദേവി ഉദ്ഘാടനം ചെയ്തു.