വ്യാജ പണപ്പിരിവുകാരെ സൂക്ഷിക്കണമെന്ന് കൃഷിവകുപ്പ്

Posted on: 09 Sep 2015കാസര്‍കോട്: കൃഷിഭവന്‍ മുഖേന സബ്‌സിഡി നിരക്കില്‍ വളം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് പണം തട്ടുന്ന സംഘങ്ങളെ സൂക്ഷിക്കണമെന്ന് കൃഷിവകുപ്പിലെ ഫീല്‍ഡ് ഓഫീസര്‍ അറിയിച്ചു. നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍നിന്നും കര്‍ഷകരില്‍നിന്നും പണംപിരിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. കൃഷിഭവന്‍ കര്‍ഷകരില്‍നിന്ന് ഒരുതരത്തിലുള്ള പണമിടപാടുകള്‍ നടത്തുന്നതിനും ആരെയും നിയോഗിച്ചിട്ടില്ലെന്നും വ്യാജന്മാരെ സൂക്ഷിക്കണമെന്നും ഫീല്‍ഡ് ഓഫീസര്‍ അറിയിച്ചു.

More Citizen News - Kasargod