തീറ്റപ്പുല്‍കൃഷി പരിശീലനം
Posted on: 09 Sep 2015
കാസര്‍കോട്: ബേപ്പൂര്‍ നടുവട്ടത്തുള്ള കേരള സര്‍ക്കാര്‍ ക്ഷീര പരിശീലനകേന്ദ്രത്തില്‍ ക്ഷീര കര്‍ഷകര്‍ക്ക് രണ്ടു ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. കന്നുകാലി തീറ്റയായി ഉപയോഗിക്കുന്ന വിവിധയിനം പുല്ലുകള്‍, പയറുവര്‍ഗ വിളകള്‍, ധാന്യവിളകള്‍, അസോള എന്നിവയുടെ കൃഷിരീതികള്‍, തീറ്റപ്പുല്‍ സംസ്കരണം, ഹൈഡ്രോപോണിക്സ് എന്നീ വിഷയങ്ങളില്‍ സപ്തംബര്‍ 10, 11 തീയതികളിലായി പരിശീലനം നടക്കും. താത്പര്യമുള്ളവര്‍ സപ്തംബര്‍ 10ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം. പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2414579, 9446489567