ഷിറിയ സ്‌കൂളിന്റെ സ്ഥലം സ്വാകാര്യവ്യക്തികള്‍ കൈയേറുന്നു

Posted on: 09 Sep 2015കാസര്‍കോട്: ഷിറിയ ജി.എച്ച്.എസ്സിന്റെ സ്ഥലം സ്വകാര്യവ്യക്തികള്‍ കൈയേറുന്നുവെന്ന് ഷിറിയ വികസനസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സ്‌കൂള്‍ ഗ്രൗണ്ടും സ്‌കൂളിലേക്കുള്ള റോഡുമാണ് കൈയേറിയത്.
അധികൃതര്‍ നടപടി എടുത്തില്ലെങ്കില്‍ സമീപഭാവിയില്‍ സ്‌കൂള്‍തന്നെ അന്യാധീനപ്പെടുന്ന സ്ഥിതിവരും. മണല്‍മാഫിയയുമായി ബന്ധമുള്ളവരാണ് കൈയേറ്റത്തിനുപിന്നില്‍.
നിരവധിതവണ പോലീസില്‍ പരാതിനല്കിയിട്ടും ഫലമുണ്ടായില്ല. പോലീസും റവന്യൂ അധികൃതരും ഇതിന് കൂട്ടുനില്ക്കുകയാണെന്നും വികസനസമിതി ഭാരവാഹികള്‍ ആരോപിച്ചു.
അബ്ബാസ് ഓണന്ത, മഹ്മൂദ് ഹാജ്, മഹ്മൂദ് ഇബ്രാഹിം, സിദ്ദിഖ്, മുഹമ്മദ്, ബി.അബ്ദുള്‍റഹ്മാന്‍, എസ്.റഫീഖ്, പി.എം.ജാബിര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

More Citizen News - Kasargod