പുത്തിഗെ പഞ്ചായത്തില്‍ സി.പി.എം-ബി.ജെ.പി. അഴിമതി മുന്നണി - മസ്ലിം ലീഗ്
Posted on: 09 Sep 2015
കാസര്‍കോട്: പുത്തിഗെ പഞ്ചായത്തില്‍ സി.പി.എം-ബി.ജെ.പി. അഴിമതി മുന്നണിയാണ് ഭരിക്കുന്നതെന്ന് മുസ്പിം ലീഗ് പുത്തിഗെ പഞ്ചായത്ത് ഭാരവാഹികള്‍ ആരോപിച്ചു. പഞ്ചായത്ത് ഭരണസമിതി ക്രമക്കേട് നടത്തിയതായി ആറുമാസം മുമ്പ് നടത്തിയ ഓഡിറ്റിങ്ങില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, അന്ന് മൗനംപാലിച്ച ബി.ജെ.പി. നേതൃത്വം ഇപ്പോള്‍ സമരവുമായി രംഗത്തുവന്നത് മുഖംരക്ഷിക്കാനാണ്. തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നതിന് ഫണ്ട് അനുവദിക്കപ്പെട്ടെങ്കിലും എവിടെയും സ്ഥാപിച്ചിട്ടില്ല. സംസ്ഥാനസര്‍ക്കാര്‍ അനുവദിച്ച ജലനിധിപദ്ധതി പഞ്ചായത്തിന്റെ നേട്ടമായി ഉയര്‍ത്തിക്കാട്ടുകയാണ്. പദ്ധതികളൊന്നും കൃത്യമായിചെയ്യാതെ അഴിമതിയുടെ പങ്ക് പറ്റുന്നവരാണ് പുത്തിഗെ പഞ്ചായത്ത് ഭരിക്കുന്നതെന്നും ലീഗ് പഞ്ചായത്ത് സെക്രട്ടറി ഇ.കെ.മുഹമ്മദ് കുഞ്ഞി, കെ.പി.എം.റഫീഖ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.