കാന്‍സര്‍ ബോധവത്കരണ ക്ലാസ്

Posted on: 09 Sep 2015



രാജപുരം: ജെ.സി.ഐ ചുള്ളിക്കര യൂണിറ്റിന്റെയും രാജപുരം ജനമൈത്രി പോലീസിന്റെയും നേതൃത്വത്തില്‍ തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററിന്റെ സഹകരണത്തോടെ അര്‍ബുദ ബോധവത്കരണ ക്ലാസ് നടത്തും. 11-ന് രാവിലെ 9.30ന് ചുള്ളിക്കര സെന്റ് മേരീസ് പാരീഷ് ഹാളില്‍ നടക്കുന്ന പരിപാടി പനത്തടി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അഡ്വ. പി.കെ.ചന്ദ്രശേഖരന്‍ ഉദ്ഘാടനംചെയ്യും. തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാര്‍ ക്ലാസെടുക്കും. മലയോരത്തെ വ്യാപകമാവുന്ന അര്‍ബുദത്തെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാന്‍ വേണ്ടിയാണ് ക്ലാസ് നടത്തുന്നതെന്ന് ജെ.സി.ഐ. പ്രസിഡന്റ് ബിജു മുണ്ടപ്പുഴ, ജെയിന്‍ പി.വര്‍ഗീസ്, എ.മണികണ്ഠന്‍, എം.കെ. മനോജ്, എം.കെ.അനൂപ്, രവീന്ദ്രന്‍ കൊട്ടോടി, ഷാജി പൂവക്കുളം എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

More Citizen News - Kasargod