കോടിയേരി സന്ദര്‍ശിച്ചു
Posted on: 08 Sep 2015
കാഞ്ഞങ്ങാട്: സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കൊളവയല്‍ കാറ്റിയാടിയിലെത്തി. സി.പി.എം-ബി.ജെ.പി. സംഘര്‍ഷത്തില്‍ പരിക്കേറ്റ പാര്‍ട്ടിപ്രവര്‍ത്തകരെയും സംഘര്‍ഷത്തില്‍ തകര്‍ന്ന വീടുകളും സന്ദര്‍ശിക്കാനാണ് കോടിേയരി കൊളവയലിലെത്തിയത്.
സംഘര്‍ഷത്തില്‍ തകര്‍ന്ന നാലു വീടുകളിലുമെത്തിയ കോടിയേരി വീട്ടുകാരുമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ജില്ലാ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സി.പി.എം. പ്രവര്ത്തകന് മൂന്നാം മൈലിലെ സി.എച്ച്.കുഞ്ഞിരാമനെ കോടിയേരി ആസ്പത്രിയില്‍ ചെന്നുകണ്ടു. സി.പി.എം.- ബി.ജെ.പി. സംഘര്‍ഷത്തില്‍ കുഞ്ഞിരാമന്റെ മൂന്നാംമൈലിലെ വീട്ടിനുനേരെ അക്രമമുണ്ടായിരുന്നു. മുട്ടിച്ചരലിലെ കൊല്ലപ്പെട്ട നാലാംക്ലാസ് വിദ്യാര്‍ഥി ഫഹദിന്റെ വീട്ടിലും കോടിയേരി സന്ദര്‍ശനം നടത്തി.