കോടിയേരി ബാലകൃഷ്ണന് സന്ദര്‍ശിച്ചു
Posted on: 08 Sep 2015
രാജപുരം: സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കാലിച്ചാനടുക്കം കായക്കുന്നില്‍ കൊലചെയ്യപ്പെട്ട സി. നാരായണന്റെ വീട്ടിലും അമ്പലത്തറ കണ്ണോത്തെ ഫഹദിന്റെ വീട്ടിലുമെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. പി. കരുണാകരന് എം.പി, ഉദുമ എം.എല്‍.എ. കെ. കുഞ്ഞിരാമന്, ജില്ലാ സെക്രട്ടറി കെ.പി. സതീഷ്ചന്ദ്രന്, ജില്ലാ സെക്രട്ടേറിയറ്റംഗം എം. രാജഗോപാലന്‍, വി.വി. രമേശന്, പി. തമ്പാന്, കെ.വി. ജയചന്ദ്രന് എന്നിവരും ഒപ്പമുണ്ടായിരുന്നു.