വീടുകളില്‍ പൈപ്പ് കമ്പോസ്റ്റ്
Posted on: 08 Sep 2015
പൊയിനാച്ചി: മലയോരത്തെ വീടുകളില്‍ ഉറവിട മാലിന്യ സംസ്കരണ പദ്ധതിയുമായി മുന്നാട് പീപ്പിള്‍സ് കോളേജ് ഭരണസമിതി. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന കോളേജിന്റെ ദശവാര്ഷികാഘോഷത്തിന്റെ ഭാഗമായാണ് പരിപാടി. പീപ്പിള്‍സ് കോളേജിലെ എന്‍.എസ്.എസ്. േവാളന്റിയര്മാരും മുന്നാട് പീപ്പിള്‍സ് ഇന്‍സ്റ്റിറ്റിയൂട്ടിലെ എം.ബി.എ. വിദ്യാര്‍ഥികളും ചേര്‍ന്നാണ് ഇത് നടപ്പാക്കുക.
ബേഡകം, കുറ്റിക്കോല്‍ ഗ്രാമപ്പഞ്ചായത്തുകളിലെ പരമാവധി വീടുകളില്‍ പൈപ്പ് കമ്പോസ്റ്റ് സ്ഥാപിക്കും. പ്ലാസ്റ്റിക് ഖരമാലിന്യങ്ങള്‍ ശേഖരിക്കാനും പദ്ധതി ലക്ഷ്യമിടുന്നുവെന്ന് ഭരണസമിതി പ്രസിഡന്റ് പി.രാഘവന് പറഞ്ഞു.
കുടുംബശ്രീ മിഷന് കോഴിക്കോട് ജില്ലാ മുന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. കെ.കെ.അനില്‍കുമാര്‍ പരിശീലനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഡോ. സി.കെ.ലൂക്കോസ് അധ്യക്ഷത വഹിച്ചു.
ഇ.കെ.രാജേഷ്, പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, എം.ലതിക, കണ്‍വീനര്‍ എം.രാജേഷ്കുമാര്‍, വി.കെ.സജിനി എന്നിവര്‍ സംസാരിച്ചു.