ഡി.വൈ.എഫ്.ഐ. മാര്‍ച്ച് നടത്തി
Posted on: 08 Sep 2015
മഞ്ചേശ്വരം: മഞ്ചേശ്വരം സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ശോച്യാവസ്ഥയ്ക്കെതിരെ ഡി.വൈ.എഫ്.ഐ. മഞ്ചേശ്വരം ബ്ലോക്ക് കമ്മിറ്റി മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. ആവശ്യമായ ജീവനക്കാരെ നിയമിക്കുക, കിടത്തിച്ചികിത്സ പുനരാരംഭിക്കുക, രോഗികള്‍ക്ക് മതിയായ ചികിത്സാസൗകര്യം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്.
!ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി കെ.മണികണ്ഠന് ഉദ്ഘാടനം ചെയ്തു. സാദിഖ് ചെറുഗോളി അധ്യക്ഷതവഹിച്ചു. പ്രശാന്ത് കനില, ബഷീര്‍ ബി.എ., അഷ്റഫ് ഗുഡ്ഡകേരി എന്നിവര്‍ നേതൃത്വം നല്കി.