വിദ്യാര്‍ഥികളെ പോലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് എസ്.പി.യെ തടഞ്ഞു
Posted on: 08 Sep 2015
ഉഡുപ്പി: രണ്ടുപേരെ ലോക്കപ്പില്‍ മര്‍ദിച്ച സംഭവത്തില്‍ വിദ്യാര്‍ഥികള്‍ എസ്.പി.യെ തടഞ്ഞു. മല്‍പെ സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ രവികുമാറിനും അഞ്ച് പോലീസുകാര്‍ക്കും എതിരെ നടപടി ആവശ്യപ്പെട്ടാണ് മണിപ്പാലില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ ഉഡുപ്പി എസ്.പി. ഡോ. കെ.അണ്ണാമലയെ തടഞ്ഞത്.
പ്രസന്ന എന്നയാളില്‍നിന്ന് വിലയ്ക്ക് വാങ്ങിച്ച മൊബൈല്‍ ഫോണാണ് സമ്പത്തിനും കൂട്ടുകാരന് അവീസിനും വിനയായത്. കഴിഞ്ഞ ശനിയാഴ്ച ഏതോ അപരിചിതന് ഫോണില്‍ വിളിച്ച് താന്‍ പോലീസാണെന്ന് പറഞ്ഞ് സമ്പത്തിനോട് പോലീസ് സ്റ്റേഷനില്‍ വരാന്‍ ആവശ്യപ്പെട്ടു. ആരോ തന്നെ കബളിപ്പിക്കുകയാണെന്നുള്ള ധാരണയില്‍ സമ്പത്ത്, പരുഷമായി മറുപടി നല്കി. അല്പനേരം കഴിഞ്ഞ് അതേ നമ്പറില്‍നിന്ന് വിളി വന്നപ്പോള്‍ സമ്പത്ത് കൂട്ടുകാരന് അവീസിന് ഫോണ്‍ കൈമാറി. അവീസിന്റെയും ഫോണിലുള്ള മറുപടി പരുക്കനായിരുന്നു. കളവ് പോയ ഫോണാണ് തങ്ങള്‍ പ്രസന്നയില്നിന്ന് വാങ്ങിയതെന്ന് അറിയാതെയായിരുന്നു രണ്ടുപേരുടെയും പെരുമാറ്റം.
ഇവരെ പിന്നീട് പോലീസുകാര്‍ മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി.