ബദിയഡുക്കയില്‍ ബൈക്ക് കത്തിച്ചു

Posted on: 08 Sep 2015



ബദിയടുക്ക: നീര്‍ച്ചാല്‍ മേലെബസാറില്‍ തട്ടുകടയ്ക്ക് സമീപം നിര്‍ത്തിയിട്ട ബൈക്ക് തീവെച്ച് നശിപ്പിച്ചു. ബദിയടുക്ക കുണ്ടടുക്ക സ്വദേശിയും ബേളയിലെ വാടക ക്വാട്ടേഴ്‌സില്‍ താമസക്കാരനുമായ ശശീന്ദ്രന്റെ ബൈക്കാണ് കത്തിച്ചത്. നീര്‍ച്ചാലില്‍ തട്ടുകട നടത്തുകയാണ് ശശീന്ദ്രന്‍. തട്ടുകടയ്ക്ക് പിറകില്‍ നിര്‍ത്തിയിട്ടതായിരുന്നു. രാവിലെ തട്ടുകട തുറക്കാനെത്തിയപ്പോഴാണ് ബൈക്ക് തീവെച്ച് നശിപ്പിച്ച നിലയില്‍ കണ്ടത്. തകരാറിലായ ഫ്രിഡ്ജും തട്ടുകടയ്ക്ക് പിറകിലുണ്ടായിരുന്നു. അതും കത്തിച്ചിട്ടുണ്ട്. സമീപത്തെ മറ്റൊരു തട്ടുകടയുടെ പൂട്ടും പൊളിച്ചിട്ടുണ്ട്.

More Citizen News - Kasargod