മെഡിക്കല്‍ ക്യാമ്പ്‌

Posted on: 08 Sep 2015



ബദിയഡുക്ക: കാസര്‍കോട് പീപ്പിള്‍സ് ഫോറം, ഐ.എം.എ. കാസര്‍കോട് ചാപ്റ്റര്‍, ബദിയടുക്ക ഗ്രാമപ്പഞ്ചായത്ത് എന്നിവ ചേര്‍ന്ന് ബദിയഡുക്കയില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി. പെര്‍ഡാല ഗവ. ഹൈസ്‌കൂളില്‍ നടന്ന ക്യാമ്പില്‍ സൗജന്യമായി മരുന്നും നല്‍കി. ബദിയഡുക്ക ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുധ ജയറാം ഉദ്ഘാടനം ചെയ്തു. മാഹിന്‍ കേളോട്ട്, പി.വിജയന്‍, വി.ഡി.ജോസഫ്, ഡോ. ബി.എസ്.റാവു, ഐ.എം.എ. പ്രസിഡന്റ് ഡോ. പ്രസാദ് മേനോന്‍, പ്രൊഫ. ടി.സി.മാധവ പണിക്കര്‍, മഹേഷ്, മഞ്ചുനാഥ, ഹമീദ് പള്ളത്തടുക്ക, ബഡുവന്‍കുഞ്ഞി, ഡോ. ജനാര്‍ദന നായക്, ഡോ. മഹമൂദ് മൂത്തേടത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Kasargod