കേളപ്പജി മെമ്മോറിയല്‍ വി.എച്ച്.എസ്.എസ്സില്‍ 'മധുരം മലയാളം'

Posted on: 08 Sep 2015



ചെറുവത്തൂര്‍: കുട്ടികളില്‍ വായനശീലം വളര്‍ത്തുന്നതിനായി മാതൃഭൂമി നടപ്പാക്കിയ മധുരം മലയാളം പദ്ധതിക്ക് കൊടക്കാട് കേളപ്പജി മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി.
തന്ത്രി കുന്നത്തില്ലത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ സ്മരണയ്ക്കായി കുന്നത്തില്ലത്ത് മുരളീകൃഷ്ണന്‍ നമ്പൂതിരിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. പി.ടി.എ. പ്രസിഡന്റ് സി.വി.രാധാകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു.
കുന്നത്തില്ലത്ത് മുരളീകൃഷ്ണന്‍ നമ്പൂതിരി സ്‌കൂള്‍ ലീഡര്‍ക്ക് ആദ്യകോപ്പി കൈമാറി. ജയകൃഷ്ണന്‍ നമ്പൂതിരി, കെ.വി.പദ്മനാഭന്‍, മാതൃഭൂമി സര്‍ക്കുലേഷന്‍ പ്രതിനിധി ബാലകൃഷ്ണന്‍ പാടിച്ചാല്‍, പ്രഥമാധ്യാപകന്‍ ഡോ. എന്‍.പി.വിജയകുമാര്‍, കെ.വിമലകുമാരി എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod