തീവണ്ടിവരുമ്പോള്‍ പാളം മുറിച്ചുകടക്കുന്നത് തടഞ്ഞ സ്റ്റേഷന് മാസ്റ്ററെ ൈകയേറ്റം ചെയ്തു; രണ്ടുപേര്‍ അറസ്റ്റില്‍
Posted on: 08 Sep 2015
കുമ്പള: തീവണ്ടിവരുന്നതിനിടയില് പാളം മുറിച്ചുകടക്കാന്‍ ശ്രമിച്ചത് തടഞ്ഞ സ്റ്റേഷന് മാസ്റ്ററെ കൈയേറ്റം ചെയ്തു. സംഭവത്തില്‍ രണ്ടുപേരെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുമ്പളയിലെ വിദ്യാര്‍ഥികളായ മുഹമ്മദ് ഷെറീഫ് (19), അഹമ്മദ് മുബാഷിര്‍ (20) എന്നിവരാണ് പിടിയിലായത്.
തിങ്കളാഴ്ച രാവിലെ കുമ്പള റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. തീവണ്ടി വരുന്നതിനിടയില്‍ വിദ്യാര്‍ഥികള്‍ പാളം മുറിച്ച് കടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സ്റ്റേഷന് മാസ്റ്റര്‍ അത് തടഞ്ഞതാണ് വിദ്യാര്‍ഥികളെ പ്രകോപിതരാക്കിയത്. സ്റ്റേഷന് മാസ്റ്ററെ തട്ടിമാറ്റിയ ഇവര്‍ കൈയിലുണ്ടായിരുന്ന സിഗ്നല്‍ ഫ്ലഗുകള് വലിച്ചുകീറുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതോടെ സ്റ്റേഷനില്‍ കൂട്ടബഹളവും സംഘര്‍ഷവുമുണ്ടായി. ഇതിനിടയിലെത്തിയ കുമ്പള പോലീസ് രണ്ടുപേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.