എസ്.എന്‍.ഡി.പി. യോഗം പതാകയും കൊടിമരവും നശിപ്പിച്ചതില്‍ പ്രതിഷേധം
Posted on: 08 Sep 2015
നീലേശ്വരം: ചതയദിനാഘോഷത്തിന്റെ ഭാഗമായി എസ്.എന്‍.ഡി.പി. യോഗം ചായ്യോത്ത് ശാഖാ പ്രവര്‍ത്തകര്‍ സ്ഥാപിച്ച പതാകയും കൊടിമരവും നശിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം. എസ്.എന്‍.ഡി.പി.ക്കെതിരായി നടന്ന അതിക്രമം രാഷ്ട്രീയഗുണ്ടായിസമാണെന്ന് ഇന്‍സ്പെക്ടിങ് ഓഫീസര്‍ പി.ടി.ലാലു പറഞ്ഞു. ജില്ലയിലെ വിവിധ യൂണിയന് കമ്മിറ്റികളും അതിക്രമത്തില്‍ പ്രതിഷേധിച്ചു. എസ്.എന്‍.ഡി.പി. യോഗം തൃക്കരിപ്പൂര്‍ യൂണിയന് സെക്രട്ടറി ഉദിനൂര്‍ സുകുമാരന്‍, കാസര്‍കോട് യൂണിയന് പ്രസിഡന്റ് കെ.നാരായണ, സെക്രട്ടറി ഗണേശന് പാറക്കട്ട, ഹൊസ്ദുര്‍ഗ് യൂണിയന് പ്രസിഡന്റ് കെ. കുമാരന്, സെക്രട്ടറി പി.വി.വേണുഗോപാലന്‍, ഉദുമ യൂണിയന് സെക്രട്ടറി ജയാനന്ദന് പാലക്കുന്ന്, യോഗം ഡയറക്ടര്‍മാരായ സി.നാരായണന്, പി.ദാമോദരന്‍ പണിക്കര്‍, വിജയന് കാസര്‍കോട്, ശ്രീധരന് ഉദുമ, യൂണിയന് കൗണ്‍സിലര്‍മാരായ പി.സി.വിശ്വംഭരന് പണിക്കര്‍, പി.പി.നാരായണന് എന്നിവര്‍ പ്രതിഷേധിച്ചു. ജില്ലയിലെ യൂത്ത് മൂവ്മെന്റും വനിതാസംഘം കമ്മിറ്റിയും വിവിധ ശാഖാ കമ്മിറ്റികളും സംഭവത്തില്‍ പ്രതിഷേധിച്ചു.
സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തുന്നതരത്തിലുള്ള നടപടികളില്‍നിന്ന് പിന്തിരിയണമെന്ന് എസ്.എന്‍.ഡി.പി. യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് പ്രസ്താവിച്ചു.