ബദിയടുക്കയില്‍ 25 ലക്ഷം രൂപ ചെലവില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം
Posted on: 08 Sep 2015
ബദിയടുക്ക: ബദിയടുക്ക ഗ്രാമപ്പഞ്ചായത്ത് 25 ലക്ഷം രൂപ ചെലവില്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് തറക്കല്ലിട്ടു. ബദിയടുക്ക ബോളുക്കട്ടയില്‍ നാല് മാസത്തിനകം സ്റ്റേഡിയം പണി പൂര്‍ത്തിയാക്കും. സ്റ്റേഡിയം യാഥാര്‍ഥ്യമാകുന്നതോടെ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും ഷട്ടില്‍ ബാഡ്മിന്റന്‍ കളി പരിശീലിക്കുന്നതിനുള്ള സംവിധാനവുമുണ്ടാകും. പി.ബി. അബ്ദുറസ്സാഖ് എം.എല്‍.എ. ശിലാസ്ഥാപനം നിര്‍വഹിച്ചു. ബദിയഡുക്ക ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുധ ജയറാം അധ്യക്ഷത വഹിച്ചു. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, മാഹിന്‍ കേളോട്ട്, അന്‍വര്‍ ഓസോണ്‍, ഹമീദ് പള്ളത്തടുക്ക, അബ്ദുല്‍ റഹിമാന്‍ കുഞ്ചാര്‍, ഷട്ടില്‍ ബാഡ്മിന്റന്‍ അസോസിയേഷന് ജില്ലാ പ്രസിഡന്റ് സി.എം.ഹസ്സന് തുടങ്ങിയവര്‍ സംസാരിച്ചു.