ഫോട്ടോ പ്രദര്‍ശനം 15-ന് തുടങ്ങും

Posted on: 08 Sep 2015



കാസര്‍കോട്: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ 53-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഫോട്ടോ പ്രദര്‍ശനം 15ന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ആരംഭിക്കും. രാവിലെ പത്തിന് പി.കരുണാകരന്‍ എം.പി. ഉദ്ഘാടനം ചെയ്യും. 18ന് വൈകിട്ടുവരെ പ്രദര്‍ശനമുണ്ടാകും.
സമ്മേളനത്തിന്റെ ഭാഗമായി 15ന് 11 മണിക്ക് കാസര്‍കോട് ടൗണ്‍ഹാളില്‍ ജില്ലയിലെ പ്രാദേശിക പത്രപ്രവര്‍ത്തകരുടെ സംഗമം സംഘടിപ്പിക്കും.

More Citizen News - Kasargod