ദളിത് കോണ്‍ഗ്രസ് മണ്ഡലം കണ്‍വെന്‍ഷന്‍

Posted on: 08 Sep 2015



കാഞ്ഞങ്ങാട്: ദളിത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം കണ്‍വെന്‍ഷനും കുടുംബ സംഗമവും കെ.പി.സി.സി. നിര്‍വാഹകസമിതിയംഗം അഡ്വ. എം.സി.ജോസ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് ജനറല്‍ സെക്രട്ടറി കെ.പി.മോഹനന്‍ അധ്യക്ഷതവഹിച്ചു. ഡി.സി.സി. വൈസ് പ്രസിഡന്റ് ഹക്കിം കുന്നേല്‍, ബ്ലോക്ക് പ്രസിഡന്റ് ഡി.വി.ബാലകൃഷ്ണന്‍, ദളിത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സിന്ധു വലിയപറമ്പ, അഡ്വ. ബാബുരാജ്, പദ്മരാജന്‍ ഐങ്ങോത്ത്, എം.കുഞ്ഞിക്കൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Kasargod