അത്താനാടിയില്‍നിന്ന് വിദേശമദ്യം പിടികൂടി

Posted on: 08 Sep 2015



മുള്ളേരിയ: ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന കര്‍ണാടകനിര്‍മിത വിദേശമദ്യം പിടികൂടി. അത്തനാടി പാലത്തിന് സമീപത്ത് വാഹനപരിശോധനയിലാണ് വിദേശമദ്യവുമായി ഓട്ടോ പിടിയിലായത്. 288 കുപ്പി മദ്യമാണ് പിടികൂടിയത്. വാഹനത്തിലുണ്ടായിരുന്ന കെ.മിഥുന്‍കുമാറിനെ അറസ്റ്റുചെയ്തു.
ബദിയഡുക്ക റേഞ്ച് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ പി.ഗോവിന്ദന്റെ നേതൃത്വത്തില്‍ വി.സന്തോഷ്, പി.ജെ.ടോള്‍സണ്‍, എസ്.ജേക്കബ്, നിഷാദ് പി.നായര്‍, എം.വി.നിധിന്‍, ശ്രീജി, ശാലിനി, കെ.കുഞ്ഞിരാമന്‍ എന്നിവരാണ് എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നത്.

More Citizen News - Kasargod