എട്ട് പഞ്ചായത്തുകളുടെ ഭേദഗതി പ്രോജക്ടുകള്‍ക്ക് അംഗീകാരം

Posted on: 08 Sep 2015കാസര്‍കോട്: ജില്ലയിലെ എട്ട് പഞ്ചായത്തുകളുടെ ഭേദഗതി പ്രോജക്ടുകള്‍ക്ക് ജില്ലാ ആസൂത്രണസമിതി യോഗം അംഗീകാരം നല്‍കി. തിങ്കളാഴ്ച ജില്ലാ ആസൂത്രണസമിതി ഹാളില്‍ നടന്ന യോഗത്തിലാണ് ഭേദഗതി പ്രോജക്ടുകള്‍ അംഗീകരിച്ചത്. ബളാല്‍, കോടോം-ബേളൂര്‍, അജാനൂര്‍, ദേലംപാടി, കിനാനൂര്‍-കരിന്തളം, കുമ്പഡാജെ, കുറ്റിക്കോല്‍, മൊഗ്രാല്‍-പുത്തൂര്‍ എന്നീ പഞ്ചായത്തുകളുടെ 16 പ്രോജക്ടുകളാണ് അംഗീകരിച്ചത്. തദ്ദേശഭരണ സ്ഥാപനങ്ങളിലെ മുന്‍ അംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാന്‍ അതത് സ്ഥാപനങ്ങള്‍ തുക വിലയിരുത്തും. ആഗസ്ത് മാസം വരെയുള്ള പഞ്ചായത്തുകളുടെ പദ്ധതിച്ചെലവ് യോഗത്തില്‍ വിലയിരുത്തി. തദ്ദേശഭരണ സ്ഥാപനങ്ങള്‍ പദ്ധതിയവലോകനങ്ങള്‍ സുലേഖ സോഫ്റ്റ് വെയറില്‍ അപ്‌ഡേറ്റ് ചെയ്യണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.എസ്.കുര്യാക്കോസ്, പാദൂര്‍ കുഞ്ഞാമു ഹാജി, എ.അബ്ദുല്‍ റഹ്മാന്‍, കെ.സുജാത, ഓമന രാമചന്ദ്രന്‍ കെ.ബി.മുഹമ്മദ്കുഞ്ഞി, എ.ജി.സി. ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Kasargod