നാണയക്ഷാമത്തിന് പരിഹാരവുമായി നാണയമേള ഇന്ന്‌

Posted on: 08 Sep 2015



കാസര്‍കോട്: വ്യാപാരികള്‍ക്കും പൊതുമാര്‍ക്കറ്റിലുമുള്ള നാണയക്ഷാമത്തിന് പരിഹാരമുണ്ടാക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ നാണയമേള നടത്തുന്നു. കാസര്‍കോട് മര്‍ച്ചന്റ് അസോസിയേഷനുമായി കൈകോര്‍ത്ത് നടത്തുന്ന മേള ചൊവ്വാഴ്ച പഴയ ബസ്സ്റ്റാന്‍ഡിലെ വ്യാപാരഭവനില്‍ നടക്കും. രാവിലെ 9.45 മുതല്‍ മൂന്നുവരെയാണ് മേള. 20 ലക്ഷം രൂപയുടെ നാണയങ്ങള്‍ മേളയില്‍ വിതരണത്തിനുണ്ടാകും.
നാണയങ്ങള്‍ വാങ്ങുന്നതിനൊപ്പം മുഷിഞ്ഞതും കീറിയതുമായ നോട്ടുകളും മാറിയെടുക്കാന്‍ അവസരമുണ്ടാകും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം റീജണല്‍ മാനേജര്‍ നിര്‍മല്‍ ചന്ദ്, വിതരണവിഭാഗം ജനറല്‍മാനേജര്‍ ഹരികൃഷ്ണ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.
എസ്.ബി.ടി. കാസര്‍കോട് ശാഖാ ചീഫ് മാനേജര്‍ എം.ബാലന്‍, കെ.വി.മുരളീധരന്‍, മാഹിന്‍ കോളിക്കര, കെ.നാഗേഷ് ഷെട്ടി, കെ.ബഷീര്‍, എ.കെ.മൊയ്തീന്‍കുഞ്ഞി എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

More Citizen News - Kasargod