സഹായധനത്തിന് അപേക്ഷ ക്ഷണിച്ചു

Posted on: 08 Sep 2015കാസര്‍കോട്: പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ അംഗങ്ങളായുള്ള സ്വാശ്രയ സംഘങ്ങള്‍ക്കും വനിതാ സ്വാശ്രയ സംഘങ്ങള്‍ക്കും സ്വയംതൊഴില്‍ സംരംഭം ആശ്രയിക്കുന്നതിന് പ്രോജക്ട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സഹായധനം അനുവദിക്കുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. പത്തോ അതില്‍ കൂടുതലോ പട്ടികജാതി സമുദായ അംഗങ്ങള്‍ ചേര്‍ന്ന് രൂപവത്കരിച്ച സംഘങ്ങള്‍ക്കോ 80 ശതമാനമോ അതിനുമുകളിലോ അംഗങ്ങളായിട്ടുള്ള വനിതാ സ്വാശ്രയസംഘങ്ങള്‍ക്കോ അപേക്ഷ സമര്‍പ്പിക്കാം. പരമാവധി 15 ലക്ഷം രൂപ മുതല്‍മുടക്കുള്ള പ്രോജക്ടായിരിക്കും ഈ പദ്ധതിക്കായി പരിഗണിക്കുന്നത്. അംഗീകരിക്കുന്ന പ്രോജക്ടിന്റെ 25 ശതമാനം ഗുണഭോക്താക്കള്‍ ബാങ്ക് ലോണ്‍ മുഖേനയോ സ്വയമോ കണ്ടെത്തണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ജില്ലാ പട്ടികജാതി വികസന ഓഫീസുമായോ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായോ ബന്ധപ്പെടാം. ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി സപ്തംബര്‍ 25.

More Citizen News - Kasargod