എയ്ഡ്സ് ബോധവത്കരണ കലാജാഥ
Posted on: 08 Sep 2015
കാസര്‍കോട്: എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയുടെ നേതൃത്വത്തില്‍ എയ്ഡ്സ് ബോധവത്കരണ കലാജാഥ തുയിലുണര്‍ത്ത് ജില്ലയില്‍ പര്യടനം തുടങ്ങി. കലാജാഥയുടെ ജില്ലയിലെ ആദ്യ പരിപാടി ജനറല്‍ ആസ്പത്രിയില്‍ സൂപ്രണ്ട് വി.എ. രഞ്ചിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ മാസ് മീഡിയ ഓഫീസര്‍ എം.രാമചന്ദ്ര, ഡോ.സി.എച്ച്. ജനാര്‍ദന നായ്ക്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീനിവാസന് എന്നിവര്‍ പ്രസംഗിച്ചു. പയ്യോളി നൃത്താഞ്ജലിയുടെ നേതൃത്വത്തില്‍ 25 കേന്ദ്രങ്ങളിലാണ് പരിപാടി അവതരിപ്പിക്കുന്നത്. തിങ്കളാഴ്ച ജനറല്‍ ആസ്പത്രി, കുമ്പള ടൗണ്‍, ബദിയടുക്ക ടൗണ്‍ എന്നിവിടങ്ങളില്‍ കലാജാഥ പര്യടനം നടത്തി. ചൊവ്വാഴ്ച കുമ്പഡാജെ ടൗണ്‍, ബെള്ളൂര്‍, പെര്‍ള ടൗണിലും ഒമ്പതിന് പുത്തിഗെ, ബായര്‍, മീഞ്ചയിലും 10ന് വോര്‍ക്കാടി ടൗണ്‍, മഞ്ചേശ്വരം, മംഗല്‍പ്പാടി, 11ന് ആരിക്കാടി ടൗണ്‍, മൊഗ്രാല്‍ പുത്തൂര്‍, ചെങ്കള ടൗണ്‍ എന്നിവിടങ്ങളിലും പര്യടനം നടത്തും.