യൂത്ത് ലീഗ് പോസ്റ്റര്‍ ഭീഷണിയെന്ന് സി.പി.എം

Posted on: 08 Sep 2015കാസര്‍കോട്: അധ്യാപകദിനത്തില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ പ്രതിഷേധം പ്രകടിപ്പിച്ച കെ.എസ്.ടി.എ. പ്രവര്‍ത്തകര്‍ക്കെതിരെ കെ.എസ്.ടി.എ. ഓഫീസ് കവാടത്തില്‍ പോസ്റ്റര്‍ പതിച്ച യൂത്ത്‌ലീഗ് നടപടി ഭീഷണിയാണെന്ന് സി.പി.എം.ജില്ലാ കമ്മിറ്റി ആരോപിച്ചു. പോസ്റ്റര്‍ പതിച്ച യൂത്ത്‌ലീഗിനെതിരെ കേസെടുക്കണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തിനെതിരെ ഭീഷണി ഉയര്‍ത്തുന്ന ശൈലി ഏകാധിപത്യ സ്വഭാവമുള്ളതാണ്.
പ്രതിഷേധിക്കാനുള്ള അവകാശത്തിനെതിരെ ഭീഷണി ഉയര്‍ത്തുന്ന മുസ്ലിം യൂത്ത് ലീഗിന്റെ നടപടി അത്യന്തം പ്രതിഷേധാര്‍ഹമാണ്- ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

More Citizen News - Kasargod