വൈദ്യുതത്തൂണ്‍ മാറ്റാന്‍ നഗരസഭ കനിയണമെന്ന് കെ.എസ്.ഇ.ബി.

Posted on: 08 Sep 2015കാഞ്ഞങ്ങാട്: കോട്ടച്ചേരി ട്രാഫിക് സര്‍ക്കിള്‍ രാംനഗര്‍ റോഡിലെ അപകടാവസ്ഥയിലുള്ള വൈദ്യുതത്തൂണ്‍ മാറ്റണമെങ്കില്‍ നഗരസഭ കനിയണം. നിലവിലുള്ള തൂണ്‍ വടക്കുവശത്തേക്കോ ട്രാഫിക് സര്‍ക്കിളിലേക്കോ മാറ്റിയാല്‍ മാത്രമേ പ്രശ്‌നം പരിഹരിക്കാനാകൂ. ഇതിന് നഗരസഭയുടെ അനുമതി ആവശ്യമാണ്. ട്രാഫിക് സര്‍ക്കിളില്‍ ഉയരത്തിലുള്ള തൂണ്‍ സ്ഥാപിക്കുകയാണ് എളുപ്പമുള്ള പോംവഴിയെന്ന് കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥര്‍ പറയുന്നു.
പ്രശ്‌നപരിഹാരം വൈകുന്നത് അപകടത്തിനും ദുരന്തത്തിനും കാരണമായേക്കാം. രാം നഗര്‍ റോഡിലേക്കുള്ള വലിയ വാഹനങ്ങള്‍ വൈദ്യുതത്തൂണിനെ തൊട്ടുരുമ്മിയാണ് കടന്നുപോകുന്നത്. ഡ്രൈവര്‍മാരുടെ ശ്രദ്ധ ഒന്നു പാളിയാല്‍ വലിയ ദുരന്തമാണ് സംഭവിക്കുക. വൈദ്യുതത്തൂണ്‍ മാറ്റി റോഡിന് വീതി കൂട്ടിയാല്‍ ട്രാഫിക് സര്‍ക്കിളിലെ ഗതാഗതക്കുരുക്കിനും പരിഹാരമാകും.

More Citizen News - Kasargod