മൃതസഞ്ജീവനി-ജീവാമൃതം പദ്ധതി
Posted on: 07 Sep 2015
നീലേശ്വരം: നീലേശ്വരം നോര്‍ത്ത് ലയണ്‍സ് ക്ലൂബ് വിവിധ റസിഡന്‍ഷ്യല്‍ അസോസിയേഷനുകളുമായി സഹകരിച്ച് 1000 ഔഷധസസ്യങ്ങള്‍ വീടുകളില്‍ വെച്ചുപിടിപ്പിക്കുന്ന 'മൃതസഞ്ജീവനി-ജീവാമൃതം' പരിപാടി സോണ്‍ ചെയര്‍പേഴ്സണ്‍ ടി.ജാഫര്‍ ഉദ്ഘാടനംചെയ്തു. നീലേശ്വരം തേര്‍വയല്‍ വെസ്റ്റ് റസിഡന്‍ഷ്യല്‍ അസോസിയേഷനുമായി സഹകരിച്ച് നടത്തിയ ഉദ്ഘാടനപരിപാടിയില്‍ ടി.വി.തമ്പാന് വൃക്ഷത്തൈ ഏറ്റുവാങ്ങി. പ്രസിഡന്റ് നന്ദകുമാര്‍ കോറോത്ത് അധ്യക്ഷതവഹിച്ചു. ഗോപിനാഥന് മുതിരക്കാല്‍, അരുണ്‍കുമാര്‍ പി., ഇ.രാധാകൃഷ്ണന് നമ്പ്യാര്‍, ടി.വി.തമ്പാന് എന്നിവര്‍ സംസാരിച്ചു.