ദേശീയ കരാട്ടെയ്ക്ക് ചിറ്റാരിക്കാലില്‍നിന്ന് രണ്ടുപേര്‍

Posted on: 07 Sep 2015



ചിറ്റാരിക്കാല്‍: അണ്ടര്‍ 14 കരാട്ടെ ദേശീയ മത്സരത്തിലേക്ക് ഈസ്റ്റ് എളേരി സ്വദേശികളായ രണ്ടുവിദ്യാര്‍ഥികള്‍ തിരഞ്ഞെടുക്കപ്പെട്ടു. തോമാപുരം സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി സ്മൃതി കെ.ഷാജുവും തയ്യേനി ഗവ.ഹൈസ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ധനുഷ് ബേബിയുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഡല്‍ഹിയില്‍ നടക്കുന്ന മത്സരത്തില്‍ ഇവര്‍ പങ്കെടുക്കും.
ഡല്‍ഹിയിലെ മത്സരത്തില്‍ വിജയിച്ചാല്‍ ഇവര്‍ക്ക് കോമണ്‍വെല്‍ത്ത് മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയും. പത്രസമ്മേളനത്തില്‍ ഷാജു മാധവന്‍, സ്മൃതി കെ.ഷാജു, ധനുഷ് ബേബി എന്നിവര്‍ പങ്കെടുത്തു.

More Citizen News - Kasargod