മുളിയാര്‍ വ്യാജപട്ടയം; ബി.ജെ.പി. സമരം നടത്തും
Posted on: 07 Sep 2015
ബോവിക്കാനം: മുളിയാര്‍ വില്ലേജിലെ വ്യാജപട്ടയവുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണത്തില്‍ കുറ്റക്കാരെന്നു കണ്ടെത്തിയവരെ അറസ്റ്റുചെയ്യാത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി. സമരം നടത്തും.
മുളിയാര്‍ പഞ്ചായത്തില്‍ പാവപ്പെട്ടവര്‍ക്ക് ശവസംസ്കാരം നടത്താന്‍ പൊതുശ്മശാനം നിര്‍മിക്കാന്‍ സ്ഥലമില്ലെന്ന് വാദിക്കുന്നവര്‍ ഭൂമാഫിയക്കെതിരെ കണ്ണടക്കുകയാണെന്ന് യോഗം ആരോപിച്ചു. പ്രസിഡന്റ് പി.ജയകൃഷ്ണന് അധ്യക്ഷതവഹിച്ചു. ജി.ചന്ദ്രന്, സി.എ.പ്രകാശ് കോട്ടൂര്‍, ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
ഡി.വൈ.എഫ്.ഐ. മാര്‍ച്ച് നടത്തും
മഞ്ചേശ്വരം: മഞ്ചേശ്വരം സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെ ശോച്യാവസ്ഥയ്ക്കെതിരെ ഡി.വൈ.എഫ്.ഐ. മഞ്ചേശ്വരം ബ്ലോക്ക് കമ്മിറ്റി തിങ്കളാഴ്ച രാവിലെ 10 മണിക്ക് ആസ്പത്രിയിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. ആസ്പത്രിയില്‍ കിടത്തിച്ചികിത്സ ആരംഭിക്കുക, ജീവനക്കാരെ നിയമിക്കുക, മെച്ചപ്പെട്ട ചികിത്സാസൗകര്യമൊരുക്കുക, ആസ്പത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ. ഡി.വൈ.എഫ്.ഐ. മഞ്ചേശ്വരം ബ്ലോക്ക് സെക്രട്ടറി സാദിഖ് ചെറുഗോളി, പ്രസി. പ്രശാന്ത് കനില, ബഷീര്‍ ബി.എ., അഷ്റഫ് ഗുഡ്ഡകേരി എന്നിവര്‍ പങ്കെടുത്തു.