സാംസ്കാരിക സമ്മേളനം
Posted on: 07 Sep 2015
പൊയിനാച്ചി: ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെ ഭാഗമായി ബാരയില്‍ ഉറിയടിമത്സരം നടത്തി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ധനുഷും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഗീതാഞ്ജലിയും സമ്മാനംനേടി. സ്ത്രീകളുടെ വിഭാഗത്തില്‍ സ്വാതി ബാരയ്ക്കാണ് ഒന്നാംസ്ഥാനം.
വിനീഷ് ബാര അധ്യക്ഷതവഹിച്ചു. ശങ്കരനാരായണ ഹൊള്ളയും ഗോവിന്ദന് നായര്‍ പാറക്കടവും സമ്മാനം വിതരണംചെയ്തു.
ശ്രീജിത്ത്, നിധീഷ്, കിരണ്‍, നവീന്‍ എന്നിവര്‍ സംസാരിച്ചു.
ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ പൊയിനാച്ചി പറമ്പില്‍ കുട്ടികള്‍ക്കായി ചിത്രരചന, ക്വിസ്, ഉറിയടി എന്നിവയില്‍ മത്സരംനടത്തി. പ്രദേശത്തെ എസ്.എസ്.എല്‍.സി., പ്ലൂസ് ടു ഉന്നതവിജയികളെ യോഗത്തില്‍ അനുമോദിച്ചു.
സാംസ്കാരിക സമ്മേളനം എം.വിശ്വനാഥ ഭട്ട് ഉദ്ഘാടനംചെയ്തു.
ആഘോഷക്കമ്മിറ്റി പ്രസിഡന്റ് എം.സുരേഷ്ബാബു അധ്യക്ഷതവഹിച്ചു. ഹരീഷ് പുതിയവീട്, എം.നാരായണന്, ചന്ദ്രന് അരയാലിങ്കാല്‍, സദാനന്ദ മയിലാട്ടി എന്നിവര്‍ സംസാരിച്ചു. ശോഭായാത്രയും ഉണ്ടായിരുന്നു.