ഇടക്കാലാശ്വാസം അനുവദിക്കണം -പ്ലാന്റേഷന് വര്‍ക്കേഴ്സ് യൂണിയന്
Posted on: 07 Sep 2015
കാഞ്ഞങ്ങാട്: ശമ്പളവര്‍ധന നടപ്പാക്കാത്ത സാഹചര്യത്തില്‍ പ്ലാന്റേഷന് കോര്പ്പറേഷന് തൊഴിലാളികള്‍ക്ക് ഇടക്കാലാശ്വാസം അനുവദിക്കണമെന്ന് പ്ലാന്റേഷന് വര്‍ക്കേഴ്സ് യൂണയിന് (ഐ.എന്‍.ടി.യു.സി.) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മുന്‍ എം.എല്‍.എ.യും ബാംബൂ കോര്പ്പറേഷന് ചെയര്‍മാനുമായ പി.ജെ.ജോയി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. ജോസ് സെബാസ്റ്റ്യന്‍ അധ്യക്ഷതവഹിച്ചു. ഐ.എന്‍.ടി.യു.സി. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എം.സി.ജോസ് മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി. വൈസ് പ്രസിഡന്റായി നിയമിതനായ ഐ.എന്‍.ടി.യു.സി. ജില്ലാ പ്രസിഡന്റ് പി.ജി.ദേവിനെ അനുമോദിച്ചു. തൊഴിലില്‍നിന്ന് വിരമിക്കുന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറി സി.കെ.കൃഷ്ണനെ ആദരിച്ചു. കെ.എന്‍.ശശി, കെ.എം.ശ്രീധരന്, എം.കുഞ്ഞിക്കൃഷ്ണന്, ബി.സി.കുമാരന്, പി.കെ.പ്രസന്നന്, ടി.വി.കുഞ്ഞിരാമന്, എ.ഗൗരി എന്നിവര്‍ സംസാരിച്ചു.