കല്പക കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം

Posted on: 07 Sep 2015



പനജി: ഗോവയിലെ ബിച്ചോളിം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മലയാളിസമാജമായ കല്പക കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷപരിപാടികള്‍ ദേവീമഹാമായ ക്ഷേത്രം ഹാളില്‍ നടന്നു. ഗോവ നിയമസഭാ ഡെപ്യൂട്ടി സ്​പീക്കര്‍ ആനന്ദ്‌ഷേത്ത്, നരേഷ് സാവള്‍ എം.എല്‍.എ., എന്നിവര്‍ വിശിഷ്ടാതിഥികളായി. അസോസിയേഷന്‍ പ്രസിഡന്റ് ശശിധരന്‍ ഗോപാല്‍ അധ്യക്ഷതവഹിച്ചു. സെക്രട്ടറി ടി.ജെ.ഷനോജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വി.പ്രസാദ് നന്ദി പറഞ്ഞു.
വിവിധ കലാപരിപാടികള്‍ ഉണ്ടായി. പൂക്കളമത്സരത്തില്‍ വിജയികളായവര്‍ക്കും പരീക്ഷകളില്‍ ഉന്നതവിജയം നേടിയ കുട്ടികള്‍ക്കും സമ്മാനങ്ങള്‍ നല്കി. കൊച്ചി മരട് 'നാട്ടുകൂട്ടം' വിവിധ നാടന്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഓസസദ്യയുമുണ്ടായി.

More Citizen News - Kasargod