പി.എന്‍.സത്യന് സ്വീകരണം നല്കി

Posted on: 07 Sep 2015ചെര്‍ക്കള: സംസ്ഥാന അധ്യാപക അവാര്‍ഡന് ജേതാവ് അതൃക്കുഴി ഗവ. എല്‍.പി. സ്‌കൂള്‍ പ്രഥമാധ്യാപകന്‍ പി.എന്‍.സത്യന് പാടി പൗരാവലി സ്വീകരണം നല്കി. ബെള്ളൂര്‍ നഗറില്‍നിന്ന് ശിങ്കാരിമേളത്തിന്റെയും മുത്തുക്കുടകളുടെയും താലപ്പൊലിയേന്തിയ ബാലികമാരുടെയും അകമ്പടിയോടെയാണ് സമ്മേളനനഗരിയായ പാടി കൂട്ടാലക്കാലിലേക്ക് ആനയിച്ചത്.
സ്വീകരണസമ്മേളനം മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇ.പദ്മാവതി ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്തംഗം സി.വി.കൃഷ്ണന്‍ അധ്യക്ഷനായിരുന്നു. മുന്‍ എ.ഇ.ഒ. കെ.പി.ആചാര്യ ഉപഹാരം നല്കി. ഗ്രാമപ്പഞ്ചായത്തംഗം ടി.അപ്പുക്കുഞ്ഞി, പി.എം.നാരായണന്‍, ചാലക്കര നാരായണന്‍, സി.എം.പ്രഭാകരന്‍, വി.എന്‍.രവീന്ദ്രന്‍, പി.ബാലകൃഷ്ണന്‍, രാജേഷ് പാടി തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Kasargod