അധ്യാപകദിനം ആഘോഷിച്ചു

Posted on: 07 Sep 2015എടനീര്‍: സ്വന്തം ഗുരുനാഥനെ ആദരിക്കാനും അനുഭവങ്ങള്‍ പങ്കിടാനും എടനീര്‍ സ്വാമിജീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 75-ഓളം വിദ്യാര്‍ഥികള്‍ അധ്യാപകന്റെ വീട്ടിലെത്തി. 32 വര്‍ഷം സ്വാമിജീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായി സേവനമനുഷ്ഠിക്കുകയും 2006-ലെ മികച്ച അധ്യാപകനുള്ള അവാര്‍ഡും നേടിയ ബാലകൃഷ്ണ വോര്‍ക്കുടലുവിനെയാണ് ആദരിച്ചത്. വിദ്യാര്‍ഥികള്‍ പൊന്നാടയും ഫലകവും നല്കി. വിദ്യാര്‍ഥികള്‍ക്കൊപ്പം പഞ്ചായത്തംഗം പി.എ.മുഹമ്മദ് അഷ്‌റഫ്, ദാമോദരന്‍ നായര്‍ കാട്ടുകൊച്ചി, ചെങ്കള സഹകരണ ബാങ്ക് സെക്രട്ടറി ഗിരിധര്‍, രാജന്‍ എടനീര്‍ എന്നിവര്‍ പങ്കെടുത്തു.

More Citizen News - Kasargod