അധ്യാപകദിനാചരണം അലങ്കോലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചു

Posted on: 07 Sep 2015



കാസര്‍കോട്: കാഞ്ഞങ്ങാട്ടുനടന്ന അധ്യാപകദിനാചരണ പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ച കെ.എസ്.ടി.എ. നടപടി പ്രതിഷേധാര്‍ഹമാണെന്ന് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ ജില്ലാ കമ്മറ്റി അറിയിച്ചു. പൊതുവിദ്യാഭ്യാസവകുപ്പിനെതിരെ വ്യാജ ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നതിലും യോഗം പ്രതിഷേധിച്ചു.
എം.എ. മക്കാര്‍ യോഗം ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് പി.മൂസക്കുട്ടി അധ്യക്ഷത വഹിച്ചു. മാഹി ചെര്‍ക്കള, നസീര്‍ കല്ലൂരാവി, ലത്തീഫ്, മുഹമ്മദലി, താജുദ്ദീന്‍, യഹ്യ മഞ്ചേശ്വരം, സക്കീര്‍ഹുസൈന്‍, ലത്തീഫ് പാണലം, സലാം ചെറുവത്തൂര്‍, റഷീദ്, ഷൗക്കത്തലി എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod