
രാജപുരം: പഞ്ചായത്തുകള്‍ നേരിട്ടു നടത്തുന്ന ബഡ്സ് സ്കൂളുകളെ എയ്ഡഡാക്കുന്നത് പരിഗണിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കള്ളാര്‍ പഞ്ചായത്ത് ചാച്ചാജി ബഡ്സ് സ്കൂളിനു വേണ്ടി എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍പെടുത്തി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത് പ്രസിഡന്റ് എച്ച്. വിഘ്നേശ്വരഭട്ട് അധ്യക്ഷത വഹിച്ചു. നബാര്‍ഡ് എ.ജി.എം. ജ്യോതിസ് ജഗനാഥന്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീലാമ്മ ജോസ്, പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം എം.യു. തോമസ്, പഞ്ചായത്ത് സ്ഥിരംസമിതിയംഗങ്ങളായ കെ.ഗോപി, പി. ഗീത, അബ്രഹാം കടുതോടി, പഞ്ചായത്തംഗങ്ങളായ കെ. കൃഷ്ണന്, വിമലകൃഷ്ണന്, ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ. ശ്രീധരന്, ബാബു കദളിമറ്റം, ഷാലുമാത്യു തുടങ്ങിയവര്‍ സംസാരിച്ചു.