എലിക്കെണി വിതരണം ചെയ്തു
Posted on: 06 Sep 2015
തൃക്കരിപ്പൂര്‍: എലിശല്യം മൂലം കഷ്ടപ്പെടുന്ന തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ തീരദേശ മേഖലയായ ആയിറ്റിയിലെ 200 കുടുംബങ്ങള്‍ക്ക് എലിക്കെണി വിതരണം ചെയ്തു. പഞ്ചായത്തംഗം ശംസുദ്ദീന്‍ ആയിറ്റി വിതരണോദ്ഘാടനം നിര്‍വഹിച്ചു. പി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രകാശന് പകര്‍ച്ചവ്യാധികളെക്കുറിച്ച് ക്ലാസെടുത്തു. എള്ളത്ത് കുഞ്ഞികൃഷ്ണന്, ടി.എ.കരിം, കെ.വി.ശ്രീലത, വി.അനീസ എന്നിവര്‍ സംബന്ധിച്ചു.