റേഷന്‍കാര്‍ഡ് തെറ്റ്തിരുത്തല്‍ ലളിതമാക്കണം
Posted on: 06 Sep 2015
നീലേശ്വരം: പുതിയ റേഷന്‍കാര്‍ഡുകളിലെ പിശകുകള്‍ തിരുത്തുന്നതിന് സിവില്‍ സപ്ലൈസ് വകുപ്പ് ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ സങ്കീര്‍ണവും സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നതുമാണെന്ന് സി.പി.ഐ. തൃക്കരിപ്പൂര്‍ നിയോജകമണ്ഡലം കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
അഭ്യസ്തവിദ്യര്‍ക്കുപോലും ഓണ്‍ലൈനായി തെറ്റുകള്‍ തിരുത്താന്‍ കഴിയുന്നില്ല. തെറ്റുകള്‍ ഇല്ലാത്ത റേഷന്‍കാര്‍ഡുകള്‍ ഉറപ്പാക്കുന്നതിന് കൂടുതല്‍ സൗകര്യപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പി.പി.ശ്രീധരന് അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന് പള്ളിക്കാപ്പില്‍, ബങ്കളം കുഞ്ഞിക്കൃഷ്ണന്, എം.അസിനാര്‍, മണ്ഡലം സെക്രട്ടറി പി.വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.