സൗജന്യ തിമിരശസ്ത്രക്രിയ നിര്‍ണയ ക്യാമ്പ്
Posted on: 06 Sep 2015
പൊയിനാച്ചി: വിദ്യാഭ്യാസ-സാമൂഹിക-ആരോഗ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എയ്യള വെല്‍ഫെയര്‍ അസോസിയേഷന് കോംട്രസ്റ്റ് കണ്ണാസ്പത്രിയുടെ സഹകരണത്തോടെ സപ്തംബര്‍ 27-ന് എയ്യളയില്‍ സൗജന്യ തിമിരശസ്ത്രക്രിയ നിര്‍ണയ ക്യാമ്പ് നടത്തും. 21 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
യോഗത്തില്‍ സുലൈമാന്‍ ബാദുഷ എയ്യള അധ്യക്ഷത വഹിച്ചു. കോംട്രസ്റ്റ് പി.ആര്.ഒ. രാധാകൃഷ്ണന്, എം.എ.ഹനീഫ, എ.എ.അബ്ദുല്ലകുഞ്ഞി എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: സുലൈമാന്‍ ബാദുഷ (ചെയ.), എ.എ.അബ്ദുല്ലക്കുഞ്ഞി (വൈ. ചെയ.).