വിദ്യാഭ്യാസ സെമിനാറും പ്രതിഭാസംഗമവും

Posted on: 06 Sep 2015കാഞ്ഞങ്ങാട്: കേരള മാവിലന്‍ സമാജം (എ.കെ.എം.എസ്.) ജില്ലാ കമ്മിറ്റി വിദ്യാഭ്യാസ സെമിനാറും പ്രതിഭാസംഗമവും ജിയോളജസ്റ്റ് എം.രാഘവന്‍ ഉദ്ഘാടനം ചെയ്തു. സമാജം ജില്ലാ പ്രസിഡന്റ് കെ.സി.കുഞ്ഞിക്കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബാലകൃഷ്ണന്‍ ചാമക്കൊച്ചി മുഖ്യപ്രഭാഷണം നടത്തി.
സമുദായത്തിലെ യുവാക്കള്‍ പലരും പഠനം പാതിവഴിയില്‍ നിര്‍ത്തുന്നത് ഗ്രോത്രത്തിന്റെ പുരോഗതിക്ക് തടസ്സമാകുന്നതായി സെമിനാര്‍ വിലയിരുത്തി.
എന്‍ട്രന്‍സ് റാങ്ക് ജോതാവ് ബബിത ബാലന്‍, അന്താരാഷ്ട്ര സമ്മേളനത്തിലേക്ക് തിരഞ്ഞെടുത്ത ജയന്‍ വാസുദേവന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. നാരായണന്‍ പേരിയ, രതീഷ് കാട്ടുമാടം, രാജന്‍ ആയംപാറ, ചന്ദ്രന്‍ പാണത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Kasargod