മന്ത്രിയുടേത് ധിക്കാര നടപടി-കെ.എസ്.ടി.എ.

Posted on: 06 Sep 2015



കാഞ്ഞങ്ങാട്: ഇത്രയേറെ പ്രതിഷേധത്തിനിടിയിലും മന്ത്രി ധിക്കാരപരമായാണ് സംസാരിച്ചതെന്ന് കെ.എസ്.ടി.എ. ജില്ലാകമ്മിറ്റി യോഗം ചൂണ്ടിക്കാട്ടി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.സതീഷ് ഉദ്ഘാടനം ചെയ്തു. കെ.മോഹനന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാനസെക്രട്ടറി പി.ഡി.ശ്രീദേവി, വൈസ് പ്രസിഡന്റ് ബി.സുരേഷ്, സംസ്ഥാന നിര്‍വാഹകസമിതി അംഗം കെ.രാഘവന്‍, എം.ബാലകൃഷ്ണന്‍, സി.എം.മീനാകുമാരി, ജില്ലാസെക്രട്ടറി എ.പവിത്രന്‍, പി.ദിലീപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. പ്രവര്‍ത്തകര്‍ കാഞ്ഞങ്ങാട്ട് പ്രകടനം നടത്തി.

More Citizen News - Kasargod