നിരോധനാജ്ഞ ഏര്‍പ്പെടുത്തി; ശോഭായാത്രയുടെ സഞ്ചാരവഴി മാറ്റി
Posted on: 06 Sep 2015
മടിക്കൈ: രാഷ്ട്രീയസംഘര്ഷമുണ്ടാകുമെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് അമ്പലത്തുകരയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. അമ്പലത്തുകര ജങ്ഷനും ഒരു കിലോമീറ്റര്‍ പരിസരവും ഉള്‍പ്പെടുന്ന ഭാഗത്താണ് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ശനിയാഴ്ച രാവിലെ മുതല്‍ ഒരുദിവസത്തേക്ക് മാത്രമാണ് നിരോധനാജ്ഞയെന്ന് പോലീസ് അറിയിച്ചു. ഇതേത്തുടര്‍ന്ന് ഇവിടത്തെ ശോഭായാത്രയില്‍ മാറ്റംവരുത്തുകയും അമ്പലത്തുകരയില്‍ വരാതെ ചെമ്പിലോട്ടുനിന്ന് അത്തിക്കോത്തെത്തി സമാപിക്കുകയുമായിരുന്നു.