ഭാഗവതധര്‍മപീഠം ഓഫീസ് പ്രവര്‍ത്തനം തുടങ്ങി

Posted on: 06 Sep 2015പെരിയ: ജില്ലയില്‍ ഭാഗവതധര്‍മപ്രചാരം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഭാഗവത ധര്‍മപീഠം ട്രസ്റ്റിന്റെ ഓഫീസ് മാവുങ്കാല്‍ രാമനഗരത്ത് പ്രവര്‍ത്തനം തുടങ്ങി. ഭാഗവതാചാര്യന്‍ പെരികമന ശ്രീധരന്‍ നമ്പൂതിരി ഉദ്ഘാടനം നിര്‍വഹിച്ചു. രാധാകൃഷ്ണന്‍ നരിക്കോട്, ബ്ലോക്ക് പഞ്ചായത്തംഗം സി.രാജന്‍, ഗോപിനാഥ് നീലേശ്വരം, ഭാസ്‌കരന്‍ ബേളൂര്‍, കുഞ്ഞിക്കൃഷ്ണന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തുടര്‍ന്ന് ബേളൂര്‍ തങ്കരാജിന്റെ വൈദികസ്തുതിയോടെ സത്സംഗം ആരംഭിച്ചു. ശ്രീകൃഷ്ണ അവതാരപാരായണവും പ്രഭാഷണവും നടന്നു. ഭാഗവത ധര്‍മപീഠത്തിന്റെ രാമനഗരിലെ കേന്ദ്രത്തില്‍ എല്ലാ മാസവും ആദ്യത്തെ ഞായറാഴ്ച രാവിലെ 8.30 മുതല്‍ 12 വരെ ഭാഗവവതധര്‍മ വിചാരസത്രം നടക്കുമെന്ന് ഭാഗവതധര്‍മപീഠം മാനേജിങ് ട്രസ്റ്റി പെരികമന ശ്രീധരന്‍ നമ്പൂതിരി അറിയിച്ചു.

More Citizen News - Kasargod