ചീമേനി ആയുര്‍വേദ ആസ്പത്രിക്കെട്ടിടം തുറന്നു
Posted on: 06 Sep 2015
ചീമേനി: ചീമേനി ഗവ. ആയുര്‍വേദ ആസ്പത്രിക്കെട്ടിടം പി.കരുണാകരന് എം.പി.ഉദ്ഘാടനം ചെയ്തു. എന്‍ഡോസള്‍ഫാന്‍ നബാര്‍ഡ് പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് കെട്ടിടം നിര്‍മിച്ചത്. 91 ലക്ഷം രൂപയാണ് നിര്‍മാണച്ചെലവ്.
ചടങ്ങില്‍ കെ.കുഞ്ഞിരാമന് എം.എല്‍.എ. അധ്യക്ഷനായിരുന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ഗോവിന്ദന്, ഡോ. ജയശ്രീ, പി.കുഞ്ഞിരാമന്, എം.ബാലകൃഷ്ണന്, എം.പി.വി.ജാനകി, യു.രാഘവന്, മോഹന്‍ കുമാര്‍.സി.കെ., പി.സി.ഗോപാലകൃഷ്ണന്, കെ.വി.കൃഷ്ണന്, കെ.സുകുമാരന്‍, ഡോ. ടി.എ.മധുസൂദനന്, ജ്യോതിസ് ജഗന്നാഥന് എന്നിവര സംസാരിച്ചു.