കയ്യാര്‍ കിഞ്ഞണ്ണ റൈ ലൈബ്രറി ഉദ്ഘാടനം ചെയ്തു
Posted on: 06 Sep 2015
ബദിയഡുക്ക: മഹാകവി കയ്യാര്‍ കിഞ്ഞണ്ണ റൈ സ്മാരക ലൈബ്രറി വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. നിലവിലുള്ള പഞ്ചായത്ത് ലൈബ്രറി നവീകരിച്ച് ആധുനിക സംവിധാനങ്ങളൊരുക്കിയതാണ്. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ., പി.ബി.അബ്ദുള്‍റസാഖ് എം.എല്‍.എ., മുംതാസ് ഷുക്കൂര്‍, കെ.എന്‍.കൃഷ്ണഭട്ട്, മാഹിന്‍ കേളോട്ട്, എം.പി.സവിത, അന്‍വര്‍ ഓസോണ്‍, മഹേഷ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.